കോഴിക്കോട്:
ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണകാലത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം കിട്ടിയ എതെങ്കിലും സംഭവമുണ്ടോ?
ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയില്ലെ പ്രതികള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു? ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് ഇടതുസഹയാത്രികര്‍ കൂട്ടമായി എത്തുന്നതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം തടയാനുള്ള നടപടി സ്വീകരിക്കാനുള്ള മനസ്സ് എല്‍ഡിഎഫ് സര്‍ക്കാരിനില്ല.
സ്ത്രീപീഡകര്‍ക്കും, കൊലയാളികള്‍ക്കും, ക്രിമിനലുകള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാണ് ഹൈക്കോടതി സർക്കാരിനെതിരെ വിമര്‍ശനം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയിട്ട് നാലര വര്‍ഷമായിട്ടും ഒരു നടപടിയും എടുക്കാത്തത് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് എൽഡിഎഫ് സര്‍ക്കാരിന് ഒരു താല്പര്യവുമില്ലാത്തതിനാൽ ആണ് എന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. സ്ത്രീകളുടെ അഭിമാനവും അവകാശവും നഷ്ടപ്പെടുത്തിയതിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഹേമ കമ്മിറ്റി റിപ്പോട്ടിലുള്ളത് എന്നിട്ടും പിണറായി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാതെയും നടപടിയെടുക്കാതെയും നീട്ടിക്കൊണ്ടുപോയത് ആരോപണ വിധേയര്‍ പലരും സിപിഎം ബന്ധമുള്ളവരായതിനാൽ അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായമില്ലായിരുന്നെങ്കില്‍ എന്നേ ജയിലില്‍ പോകേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് തുടങ്ങി പിണറായി വിജയനെതിരെ കേസുകള്‍ എടുക്കേണ്ട എത്രയോ സാഹചര്യം വന്നിട്ടുണ്ട്. ഗുരുതര ക്രമക്കേടുകളുടെ പേരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയപ്പോള്‍ അദ്ദേഹത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി ശിക്ഷിപ്പെട്ടില്ല എന്നത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. ഒരു കേസിലും പ്രതിയാക്കാതെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള നന്ദിയായിട്ടാണ് പിണറായി വിജയന്‍ ആര്‍എസ്എസിനെയും ബിജെപിയെയും സഹായിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നു.
K.Sudhakaran, the Pinarayi government exists because of BJP's generosity.